പൊലീസിനെതിരെ ഭീഷണി പ്രസംഗം…കെ പി ഉദയഭാനുവിനെതിരെ കേസ്…..

പത്തനംതിട്ട: മല്ലപ്പള്ളിയിൽ പൊലീസിനെതിരെ ഭീഷണി പ്രസംഗം നടത്തിയ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിന് എതിരെ കേസ്. പത്തനംതിട്ട കാട്ടാമലയിൽ പൊലീസ് പരിശോധനക്കെതിരെയാണ് ഉദയഭാനു വിവാദ പ്രസംഗം നടത്തിയത്. അർജുൻ ആയങ്കിയ്ക്ക് വേണ്ടി പൊലീസ് കാട്ടാമലയിൽ പരിശോധന നടത്തിയിരുന്നു. സിപിഐഎം കീഴ് വായ്പൂർ പൊലീസ് സ്റ്റേഷനിലേക്കുള്ള മാർച്ചിനിടെയാണ് ഉദയഭാനുവിൻ്റെ ഭീഷണി പ്രസംഗം. പൊലീസുകാർക്കും അമ്മ പെങ്ങൻമാരുണ്ടല്ലോ, ഞങ്ങൾ കൈകാര്യം ചെയ്തോളാമെന്നായിരുന്നു പ്രസംഗം.

Related Articles

Back to top button