കൈതച്ചക്കയുമായി ഡൽഹിക്ക് പോയ ട്രക്ക് അപകടത്തിൽപെട്ട് മലയാളി യുവാവ് മരിച്ചു…

വാഴക്കുളത്തു നിന്നു കൈതച്ചക്ക കയറ്റി ഡൽഹിക്ക് പോകുകയായിരുന്ന ട്രക്ക് മുംബൈ-ഡൽഹി എക്സ്പ്രസ് ഹൈവേയിൽ ട്രെയിലറിനു പിന്നിൽ ഇടിച്ച് കയറി മലയാളി യുവാവ് മരിച്ചു. ഒരാൾക്കു സാരമായി പരുക്കേറ്റു. മോനിപ്പള്ളി ചീങ്കല്ലേൽ ആലുങ്കത്തടത്തിൽ സനീഷ് ജെ നായർ (38) ആണ് മരിച്ചത്.

കുമരകം ചക്രംപടി വടക്കേച്ചിറ സണ്ണിയുടെ മകൻ സുഭാഷിന് (42) പരുക്കേറ്റു. മധ്യപ്രദേശ്-രാജസ്ഥാൻ അതിർത്തിയിൽ മന്ദ്‌സൗർ ഭാൻപുര ഭാഗത്തു വച്ചാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. സനീഷിന്റെ മൃതദേഹം വ്യാഴാഴ്ച (ഓഗസ്റ്റ് 14) നാട്ടിലെത്തിക്കും. പരുക്കേറ്റു ആശുപത്രിയിൽ കഴിയുന്ന സുഭാഷിനെയും വ്യാഴാഴ്ച തന്നെ നാട്ടിലേക്കു കൊണ്ടുവരും.

സനീഷും സുഭാഷും സഞ്ചരിച്ചിരുന്ന ട്രക്ക് എക്സ്പ്രസ് ഹൈവേയിൽ ട്രെയിലർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ട്രെയിലർ ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടം. സനീഷും സുഭാഷും സഞ്ചരിച്ചിരുന്ന ട്രക്കിന്റെ മുൻഭാഗം പൂർണമായി തകർന്നു.

Related Articles

Back to top button