വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി….

വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ നായയെ കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കഴുത്തിൽ ആഴത്തിലേറ്റ മുറിവിനെ തുടർന്ന് രക്തം വാർന്നാണ് നായ ചത്തത്.

ഇന്ന് രാവിലെയാണ് കഴുത്തറുത്ത നിലയിൽ നായയെ നാട്ടുകാർ കണ്ടത്. വണ്ടി തട്ടിയുണ്ടായ അപകടമല്ലെന്നും നായയുമായി അടുത്തിടപഴകി പരിചയമുള്ളവരാണ് പിന്നിലെന്നും നാട്ടുകാർ ആരോപിച്ചു. വിവരമറിഞ്ഞ പാടെ സമീപത്തുണ്ടായിരുന്ന ഡോക്ടർ പരാതി കൊടുത്തിരുന്നെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നാട്ടുകാർ പ്രതികരിച്ചു.

Related Articles

Back to top button