മോദിയുടെ മൗനം ചോദ്യം ചെയ്ത് കോൺഗ്രസ്, നാളെ രാജ്യവ്യാപക പ്രതിഷേധം

ത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ പരാതിയിൽ പ്രതിഷേധം ശക്തമാകുന്നു. വർഷകാല സമ്മേളനത്തിൻറെ അവസാന ദിനം പാർലമെൻറിനെ പ്രക്ഷുബ്ധമാക്കുന്നതായിരുന്നു ഖർഗെയുടെ പരാതി. ദളിതനായതുകൊണ്ടാണ് അപമാനം നേരിടേണ്ടി വന്നതെന്നും, രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും തുടരുകയാണെന്നും ഖർഗെ രൂക്ഷമായി വിമർശിച്ചു. അപമാനഭാരം താങ്ങാനാവുന്നില്ലെന്ന് വിലപിക്കും പോലെയാണ് ഖർഗെ രാജ്യസഭയിൽ ഹൽദ്വാനിയിൽ നടന്ന സംഭവം വിശദീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച കോൺഗ്രസ് റാലിയിൽ പങ്കെടുത്ത് മടങ്ങിയതിന് ശേഷം ബി ജെ പി – സംഘപരിവാർ പ്രവർത്തകർ വേദി ശുദ്ധീകരിച്ചെന്നാണ് ഖർഗെ പരാതിപ്പെട്ടത്. ദളിതനായതുകൊണ്ടാണ് വിവേചനം നേരിട്ടതെന്നും, രാജ്യത്ത് തൊട്ടു കൂടായ്മ ഇപ്പോഴും നിലനിൽക്കുന്നുവെന്നും ഖർഗെ ആരോപിച്ചു.



