ഓട്ടോറിക്ഷാ ഡ്രൈവറെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കുളത്തൂപ്പുഴയിൽ ഓട്ടോറിക്ഷാ ഡ്രൈവറെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ ആനന്ദശ്ശേരി സ്വദേശി റെജി (48) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10ഓടെയാണ് സംഭവം. ആത്മതീരം വാതക ശ്മശാനത്തിന് സമീപത്തെ സാംനഗർ പാതയിലുള്ള കെഎഫ്ഡിസിയുടെ മാവ് പ്ലാന്റേഷനുള്ളിൽ റെജിയെ മരക്കൊമ്പിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്.

തുടർന്ന് വിവരം കുളത്തൂപ്പുഴ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കുളത്തൂപ്പുഴ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button