ഒഴിവുള്ള ബി ടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയ വിഷയത്തിൽ ഇടപെട്ട് മന്ത്രി റോജി എം ജോൺ….

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ – എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലെ ഒഴിവുള്ള ബി ടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കിയ വിഷയത്തിൽ ഇടപെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. കഴിഞ്ഞ വർഷം വരെ തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്നത്.

ഇതുവഴി 9 സർക്കാർ എഞ്ചിനീയറിംഗ് കോളേജിലും 3 എയ്ഡഡ് കോളേജിലും ഏതിലും ഒഴിവുണ്ടായാൽ വിദ്യാർത്ഥികൾക്ക് ഒറ്റ കേന്ദ്രത്തിൽ വെച്ച് തന്നെ പ്രവേശനം നേടാമായിരുന്നു. എന്നാൽ ഇത്തവണ ഓരോ കോളേജിലും പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്താനുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനത്തിന് പിന്നാലെ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് ആവശ്യം ഉയർന്നതോടെയാണ് മന്ത്രിയുടെ നിർദ്ദേശപ്രകാരം കൂടുതൽ വിദ്യാർത്ഥി സൗഹൃദമാക്കിയത്.

Related Articles

Back to top button