ഇൻസ്റ്റഗ്രാം വഴി പരിചയം…വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു….19-കാരൻ…

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പോത്തൻകോട് പേരുത്തല സ്വദേശി അഖിൽ എന്ന പത്തൊൻപതുകാരനാണ് പോക്സോ കേസിൽ അറസ്റ്റിലായത്.
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുകയായിരുന്ന പതിനഞ്ചുകാരിയെ കറങ്ങാൻ പോകാമെന്ന് പറഞ്ഞ് പ്രതി തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പീഡനശേഷം പെൺകുട്ടിയെ വീട്ടിനടുത്ത് ഇറക്കി വിട്ടു.



