ആലപ്പുഴയിൽ മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവർ…

ഹരിപ്പാട്: ആലപ്പുഴ വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡിൽ ആറാട്ടുപുഴ തറയിൽക്കടവ് കുറിയപ്പശ്ശേരി ജങ്ഷന് സമീപം മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് വാഹനം മറിഞ്ഞു. കഴിഞ്ഞദിവസം തൃക്കുന്നപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിന്റെ സ്റ്റിയറിങ്ങിന് അടിഭാഗത്തുണ്ടായ തകരാറാണ് നിയന്ത്രണം വിടാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Related Articles

Back to top button