മുസ്‌ലിം ലീഗിൽ നിന്ന് നാലുപേരെ സസ്‌പെൻഡ് ചെയ്തു

മുസ്‌ലിം ലീഗിൽ നിന്ന് നാലുപേരെ സസ്‌പെൻഡ് ചെയ്തു. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ സുബൈർ ഇളയോടത്ത്, പാറയിൽ ബഷീർ, പാറമ്മൽ നാസർ, ടി സൈത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിനാലാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന പൊന്മുണ്ടം പഞ്ചായത്തിലെ മുസ്‌ലിം ലീഗ് മൺസൂൺ ക്യാമ്പ് ഇവർ അലങ്കോലപ്പെടുത്തിയിരുന്നു. തുടർന്ന് ലഭിച്ച പരാതിയിലാണ് നടപടി.

Related Articles

Back to top button