പഞ്ചായത്തിന്റെ മോട്ടോർഷെഡിൽ എത്തിയത് ചാക്കുകൾ എടുക്കാൻ.. ഹരിതകർമസേന അംഗത്തിന്റെ കണ്ണിൽപ്പെട്ടത്..

കുമരനെല്ലൂരിൽ പഞ്ചായത്തിന്റെ മോട്ടോർഷെഡിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്ന ചാക്കുകൾ എടുക്കാനായി എത്തിയ ഹരിതകർമസേന അംഗമാണ് പാമ്പിനെ ആദ്യം കണ്ടത്. ചാക്കുകൾ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അതിനിടയിൽ പാമ്പ് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ഹരിതകർമസേന അംഗം ഭാഗ്യം കൊണ്ടാണ് അപായമൊന്നും കൂടാതെ രക്ഷപ്പെട്ടത്.

മോട്ടോർഷെഡിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയ വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം ശ്രീജിത്ത് സമയോചിതമായി ഇടപെട്ട് ഷെഡിന്റെ വാതിൽ അടച്ച് പാമ്പ് പുറത്തേക്ക് പോകാതിരിക്കാൻ ശ്രദ്ധിച്ചു. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സ്‌നേക് റെസ്ക്യൂവർ സുരക്ഷിതമായി മൂർഖൻ പാമ്പിനെ പിടികൂടുകയായിരുന്നു.

Related Articles

Back to top button