നാടൊട്ടുക്കും പോലീസ് തിരച്ചിൽ, റസ്റ്ററന്റിലെത്തി കൂളായി ചായകുടിച്ച് അർജുൻ ആയങ്കി; ദൃശ്യങ്ങൾ പുറത്ത്

ക്രിമിനൽ കേസ് പ്രതി അര്ജുന് ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തിയാതായി വിവരം. പോലീസിന് നേരെ വെല്ലുവിളിയും, ഭീഷണിയും ഉയർത്തി ഒളിവിൽ കഴിയുന്ന ആയങ്കിക്കായി സംസ്ഥാനത്തൊട്ടാകെ പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാൾ എടപ്പാളിൽ എത്തിയത്. എടപ്പാളിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ കഫേയില്‍ നിന്നും ഭക്ഷണം കഴിക്കുന്ന അര്ജുന് ആയങ്കിയുടേയും സംഘത്തിന്റേയും ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്.



