ചൂരൽമലയിൽ വീണ്ടും പുലി ഭീഷണി

കല്പറ്റ: വയനാട് ചൂരൽമലയിലെ ജനവാസമേഖലയിൽ വീണ്ടും പുലി ഇറങ്ങി. വെള്ളിയാഴ്ച രാത്രിയാണ് പുലി ചൂരൽമല വില്ലേജ് റോഡിൽ എത്തിയത്. അമൽ നിവാസിൽ വിജയന്റെ വളർത്തുനായയെ പുലി പിടിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇത് നാലാം തവണയാണ് വിജയന്റെ വീട്ടിൽ പുലി എത്തുന്നത്. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ വലിയ ഭീതിയിലാണ്. നാട്ടുകാർ പലതവണ കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് വിജയൻ പറയുന്നത്.

Related Articles

Back to top button