മദ്യപിച്ച് വാഹനമോടിച്ച കേസ്….യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ഡ്രൈവിങ് ലൈസൻസ്…..

മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ എസ്.ആർ. ധന്യ(ഹെലൻ ഓഫ് സ്പാർട്ട)യുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മോട്ടോർ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലനക്ലാസിലും ധന്യ പങ്കെടുക്കണം.
ജൂലായ് ആദ്യത്തിലാണ് മദ്യപിച്ച് വാഹനമോടിച്ചതിന് യൂട്യൂബറായ ധന്യയ്ക്കെതിരേ പൊലീസ് കേസെടുത്തത്. ദേശീയപാതയിൽ അണങ്കൂരിലായിരുന്നു സംഭവം. അപകടകരമായരീതിയിൽ ധന്യയുടെ കാർ ദേശീയപാതയിൽ നിർത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. എന്നാൽ, പൊലീസ് എത്തിയതോടെ കാർ അമിതവേഗത്തിൽ ഓടിച്ചുപോയി. പിന്നീട് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽവെച്ച് പൊലീസ് കാർ പരിശോധിച്ചതോടെയാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയുംചെയ്തു. സംഭവത്തിന് പിന്നാലെ താൻ ബിയർ കഴിച്ചിരുന്നതായി ധന്യയും സമ്മതിച്ചിരുന്നു.



