നൂറോളം കേസുകള്‍, ജാമ്യത്തിലിറങ്ങി രണ്ട് മാസത്തിനകം 15 കവര്‍ച്ച….യുവാവ് പിടിയില്‍….

പള്ളികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്നത് പതിവാക്കിയ, നൂറോളം കേസുകളില്‍ ഉള്‍പ്പെട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി മലവയല്‍ സ്വദേശി തൊവരിമല മൂര്‍ക്കന്‍ വീട്ടില്‍ ഷംസാദ്(39) ആണ് പിടിയിലായത്.

സിറ്റി പോലീസ് കമ്മീഷണര്‍ എ.പി ഷൗക്കത്തലിയുടെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഫറോക്ക് എസിപി പ്രേംജിത്തിന്‍റെ നേതൃത്വത്തിലുള്ള ബേപ്പൂര്‍ പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ 26-ാം തിയതി ചാലിയം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മദ്രസകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്ന് 10000 രൂപ മോഷ്ടിച്ച കേസിലെ അന്വേഷണമാണ് പോലീസിനെ ഇയാളിലേക്കെത്തിച്ചത്.

Related Articles

Back to top button