മീൻപിടിത്തത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു..

മീൻപിടിത്തത്തിനിടെ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി വെള്ളത്തിൽ മുങ്ങി മരിച്ചു. ചങ്ങങ്കരി ആമ്പക്കാട്ട് വീട്ടിൽ മത്തായി ജോസഫ് (തങ്കച്ചൻ-67) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പതിവുപോലെ വലയും മറ്റ് മീൻപിടിത്ത ഉപകരണങ്ങളുമായി വീട്ടിൽനിന്ന് വള്ളത്തിൽ മീൻപിടിക്കാനായി പുറപ്പെട്ട തങ്കച്ചനെ വൈകിട്ട് അഞ്ചുമണിയോടെ കണിയാംകടവ് പാടശേഖരത്തിന് സമീപം വെള്ളത്തിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.



