മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ ശനിയാഴ്ച തുറക്കും

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ നാളെ (ശനിയാഴ്ച) തുറക്കും. തമിഴ്നാട് കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്നുവിടുമെന്നാണ് അറിയിപ്. ചടങ്ങിൽ തമിഴ്നാട് മന്ത്രി സിടിആർ നിർമൽ കുമാർ പങ്കെടുക്കും. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിയ്ക്കാണ് ജലം ലഭിക്കുക. ടിവികെ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള ആദ്യ മന്ത്രിതല സന്ദർശനമാണിത്.
ജലനിരപ്പ് ഉയര്‍ത്തുമെന്ന വിജയ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കുന്നത്. രണ്ടുമാസം വൈകിയാണ് ഇത്തവണ ഡാം തുറക്കുന്നത്. സാധാരണഗതിയില്‍ ജൂണ്‍ ആദ്യം ആണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാറുള്ളത്.



