എൽജിബിടിക്യു വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം, എന്നാൽ സ്വവർഗ വിവാഹത്തോട് യോജിപ്പില്ല

എൽജിബിടിക്യു (LGBTQ) വിഭാഗത്തിൽപ്പെട്ടവർ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവരെ ഉൾക്കൊള്ളുന്നതാണ് രാജ്യത്തിൻറെ പാരമ്പര്യമെന്നും തുല്യാവകാശങ്ങൾ നൽകപ്പെടണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സാമൂഹിക ചട്ടക്കൂടിനുള്ളിൽ അവരെ ഉൾക്കൊള്ളിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പരമ്പരാഗതമായ വിവാഹ സങ്കൽപ്പത്തിലും നിയമങ്ങളിലും ഇപ്പോൾ മാറ്റം വരുത്തരുതെന്ന് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച മുംബൈയിൽ നടന്ന ‘ഇന്ത്യ ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യുണൈറ്റ് നേഷൻസ്’ പരിപാടിയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആർഎസ്എസ് മേധാവി.

Related Articles

Back to top button