‘രാവിലെ എന്നെ പിള്ളേര് ചീത്ത പറഞ്ഞു..അച്ഛനോട് പറഞ്ഞതല്ലേ കലക്ടറിൻ്റെ പേജ് നോക്കാൻ!’

കനത്ത മഴയും ശക്തമായ മഴ മുന്നറിയിപ്പും വന്നതോടെ ഇന്ന് രാവിലെയാണ് എറണാകുളം, തൃശൂർ ജില്ലാ കലക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ഇതോടെ രണ്ട് ജില്ലകളുടേയും കലക്ടർമാരുടെ ഫെയ്‌സ്ബുക്ക് പേജുകളിൽ കമന്റ് മഴയാണ്. വൈകി അവധി പ്രഖ്യാപിച്ചതിനെത്തുടർന്നുള്ള വിമർശനങ്ങളാണ് അധികവും. എന്നാൽ കലക്ടർ അവധി പ്രഖ്യാപിക്കുന്നതെങ്ങനെയാണെന്നു ചിലർ വ്യക്തമായി പറഞ്ഞു കൊടുക്കുന്നുമുണ്ട്.



