15-കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ….

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മലയാലപ്പുഴ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മലയാലപ്പുഴ താഴം പൈവള്ളിൽ വീട്ടിൽ ശ്രീകുമാർ (63), ഏറം പൊതിപ്പാട് ലക്ഷംവീട് കോളനിയിൽ ശ്രീജിത്ത് മോൻ (32), മലയാലപ്പുഴ താഴം ആനചാരിക്കൽ വട്ടമൺകുഴി മണ്ണിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള (62) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലയാലപ്പുഴ പോലീസ് നടപടി സ്വീകരിച്ചത്. പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വ്യക്തമായതോടെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ പോലീസ് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. 2023 – 24 കാലംമുതൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നാണ് വിവരം.



