അടൂർ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി

പത്തനംതിട്ടയിൽ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി. അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി. അടൂർ നഗരസഭ ചെയർപേഴ്സൺ റീന സാമുവലും ഭരണപക്ഷ കൗൺസിലർമാരും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു.
എന്നാൽ വൈകിട്ട് അഞ്ച് മുതൽ എട്ട് മണിവരെ ഡ്യൂട്ടി ചെയ്യേണ്ട ഡോക്ടർ മറ്റൊരു ഡോക്ടറെ ഡ്യൂട്ടി ഏൽപ്പിച്ചതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പകരം ഡ്യൂട്ടി ചെയ്യേണ്ട ഡോക്ടർ ആശുപത്രിയിൽ ഉണ്ടായിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. അതേസമയം, ആശുപത്രിയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ് എടുക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.



