മഴ മുന്നറിയിപ്പ്… 12 ജില്ലകളിൽ ഇന്ന്….

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച 12 ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈകീട്ട് 3.00 മുതൽ 3.30 വരെയും, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ വൈകീട്ട് 4.00 മുതൽ 4.30 വരെയുമാണ് ‘കവചം’ (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സൈറണുകൾ മുഴങ്ങുക. സൈറൺ മുഴങ്ങുന്നത് ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള മുന്നൊരുക്ക നടപടിയാണെന്നും, ജനങ്ങൾ പരിഭ്രാന്തരാകാതെ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Related Articles

Back to top button