സ്വർണവിലയിൽ നേരിയ ഇടിവ്.. ഇന്ന് പവന്…

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് താഴ്ന്നത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ കുറഞ്ഞതോടെ ഒരു ഗ്രാമിന്റെ വില 13,200 രൂപയായി. ഇതോടെ ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്റെ വില 160 രൂപ കുറഞ്ഞ് 1,05,600 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഉണ്ടായ നേരിയ ഇടിവിന്റെ പ്രതിഫലനമായാണ് കേരളത്തിലും വില കുറഞ്ഞത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാം വെള്ളിക്ക് 2,350 രൂപയുമാണ് വിപണിവില.



