പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം….

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളിൽ ഹൈക്കോടതി ഇടപെട്ടതിന് പിന്നാലെ നിർണായക നീക്കവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ മന്ത്രി, അവിടെ നിലവിലുള്ള സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തുകയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. കേന്ദ്രത്തിലെ രണ്ട് കെട്ടിടങ്ങളുടെയും റോഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയ മന്ത്രി, കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Related Articles

Back to top button