വിരാട് കോലിയുടെ കളിയെ കുറിച്ച് മുന്‍ അംപയര്‍ അനില്‍ ചൗധരി….

ക്രിക്കറ്റിന് അതിന്റെ യഥാര്‍ത്ഥ ആവേശം നിലനിര്‍ത്താന്‍ വിരാട് കോലിയെപ്പോലുള്ള ഊര്‍ജ്ജസ്വലരായ താരങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് മുന്‍ അന്താരാഷ്ട്ര അമ്പയര്‍ അനില്‍ ചൗധരി. മത്സരത്തോടുള്ള അടങ്ങാത്ത ആവേശത്തിന്റെ പുറത്താണ് കോലി ഗ്രൗണ്ടില്‍ ആക്രമണോത്സുകത കാണിക്കുന്നതെന്നും, അതില്‍ യാതൊരുവിധ തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




