പ്രതിമാസം ₹60,000 സ്റ്റൈപ്പൻഡോടെ ജോലി; ആർ.സി.എഫിൽ 94 ട്രെയിനി ഒഴിവുകൾ

പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് (RCF) വിവിധ വിഭാഗങ്ങളിലായി 94 മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഇൻഫർമേഷൻ ടെക്നോളജി, ഫിനാൻസ്, മാർക്കറ്റിംഗ്, രാജ്ഭാഷ തുടങ്ങി 14 വിഭാഗങ്ങളിലായാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 8 മുതൽ 24 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
ഒഴിവുകളും വിദ്യാഭ്യാസ യോഗ്യതയും
- കെമിക്കൽ – 32 ഒഴിവുകൾ: കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.
- ബോയിലർ – 6 ഒഴിവുകൾ: കെമിക്കൽ/പെട്രോകെമിക്കൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്, കൂടാതെ ബോയിലർ ഓപ്പറേഷൻ എഞ്ചിനീയർ സർട്ടിഫിക്കറ്റ്.
- മെക്കാനിക്കൽ – 4 ഒഴിവുകൾ: മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.
- ഇലക്ട്രിക്കൽ – 10 ഒഴിവുകൾ: ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.
- ഇൻസ്ട്രുമെന്റേഷൻ – 9 ഒഴിവുകൾ: ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്ങിൽ ബി.ഇ./ബി.ടെക്.




