ഓണത്തിന് വിലക്കയറ്റം നിയന്ത്രിക്കുമെന്ന് ഭക്ഷ്യമന്ത്രി; ഓണക്കാല റേഷൻ വിതരണം എന്നു മുതലെന്നോ?..

ഓണക്കാല റേഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. അതിനായി സർക്കാർ വിപണിയിൽ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.എഎവൈ (മഞ്ഞ) കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. മുൻഗണനാ (പിങ്ക്) കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായും കടയിലെ സ്റ്റോക്കനുസരിച്ച് ഗോതമ്പിന് പകരം ആട്ട 9 രൂപാ നിരക്കിലും ലഭിക്കും. പൊതുവിഭാഗം സബ്‌സിഡി കാർഡിലെ (നീല) ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപയ്ക്കും 2 കിലോ സ്‌പെഷ്യൽ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും 3 കിലോ അരി 10.90 രൂപാ നിരക്കിലും ലഭിക്കും. താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് നൽകും.

പൊതുവിഭാഗം (വെള്ള) കാർഡിന് 7 കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും സ്‌പെഷൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപയ്ക്കും ലഭിക്കും. താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപയ്ക്ക് ലഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ കാർഡുകൾക്ക് (തവിട്ട്) 2 കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും സ്‌പെഷൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോഗ്രാമിന് 8.70 രൂപയ്ക്കും ലഭിക്കും. താലൂക്കിലെ സ്റ്റോക്കനുസരിച്ച് പരമാവധി 1 കിലോ ആട്ട 17 രൂപയ്ക്കും ലഭിക്കും.

Related Articles

Back to top button