മുൻ മന്ത്രി വീണ ജോർജ് അക്രമത്തെ പെരുപ്പിച്ചു കാണിച്ചു; ആക്രമണ കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്

മുൻ മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്. കണ്ണൂരിൽ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അന്വേഷണ സംഘം റിപ്പോർട്ട് ചെയ്തു. മുൻ മന്ത്രിയും ഗൺമാനും സംഭവത്തെ പെരുപ്പിച്ചു കാണിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

വീണ ജോർജിനെ ആക്രമിച്ചുവെന്ന് ഗൺമാനാണ് മൊഴി നൽകിയത്. എന്നാൽ മന്ത്രിയുടെ സമ്മർദ്ദത്തിലാണ് ആക്രമിക്കാൻ ശ്രമിച്ചുവെന്ന മൊഴി നൽകിയതെന്നു അന്വേഷണ സംഘത്തിന് മുന്നിൽ പിന്നീട് ​ഗൺമാൻ മൊഴി മാറ്റുകയും ചെയ്തു. അതേസമയം കൈയാങ്കളിക്കിടെ മന്ത്രിക്ക് നേരിയ പരിക്കേറ്റതായി പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ മൊഴി നൽകിയിരുന്നു. 2026 ഫെബ്രുവരി 26നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിയെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചുവെന്നാണ് കേസ്. ഇതിനെ അനുകൂലിച്ചുള്ള മൊഴികളുമുണ്ടായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് യുഡിഎഫ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് വീണ്ടും അന്വേഷിച്ചത്. അതിനിടെയാണ് ഗൺമാൻ മൊഴി മാറ്റിയത്.

Related Articles

Back to top button