കറന്റ് പോയോ, ഈ നമ്പർ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാൽ ഉടൻ പരിഹാരമുണ്ടാകും

കറന്റ് പോയാൽ അപ്പോൾ തന്നെ കെഎസ്ഇബി ഓഫീസിലേയ്ക്ക് വിളിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ സെക്ഷൻ ഓഫീസിലെ ലാന്റ് ഫോൺ നമ്പറിൽ വിളിച്ചാൽ കിട്ടാറേയില്ല. ഒരേ സമയം ഒന്നിലധികം ആളുകൾ വിളിക്കുന്നതുകൊണ്ട് എൻഗേജ് ആയതിനാൽ കോൾ കണക്ടാവില്ല. എന്നാൽ ഇനി കോൾ കിട്ടാതെ അസ്വസ്ഥരാവേണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. അവർ ഇതിനൊരു പരിഹാരം കണ്ടിരിക്കുകയാണ്. സെക്ഷൻ ഓഫീസിലേക്ക് വിളിക്കാതെ അനായാസം പരാതി അറിയിക്കാൻ മാർഗ്ഗമുണ്ട്. 9496001912 എന്ന നമ്പരിലേക്ക് വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്യാം. പരാതി ഉടനടി സെക്ഷൻ ഓഫീസിലെത്തുകയും എത്രയും വേഗം പരിഹരിക്കപ്പെടുകയും ചെയ്യും. പരാതി നമ്പരും തിരികെ ലഭിക്കും.

അടയ്ക്കാനുള്ള തുക, അവസാനത്തെ പെയ്‌മെന്റ് തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്. വൈദ്യുതി സംബന്ധമായ നിരവധി സേവനങ്ങളും വാട്‌സാപ് വഴി ആവശ്യപ്പെടാം. എന്നാൽപ്പിന്നെ വൈകണ്ട, 9496001912 ഈ നമ്പർ സേവ് ചെയ്താൽ മതി.

Related Articles

Back to top button