വാണിജ്യ എൽ.പി.ജി. സിലിണ്ടർ വില കുറച്ചു…..കുറച്ചത്…

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി. (LPG) സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 209 രൂപയാണ് കുറച്ചത്. ഓഗസ്റ്റ് 1 മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു.വിലക്കുറവു പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകൾ അനുസരിച്ച് കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,872.50 രൂപയായി. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ഇത്തരത്തിൽ വിലക്കുറവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

Related Articles

Back to top button