ഇന്ത്യയുടെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം … ഇന്ത്യയ്ക്ക് ഡെക്കാത്ത്ലൺ വെങ്കലം….

2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ കായിക ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തുകൊണ്ടാണ് തേജസ്വിൻ ശങ്കർ ഡെക്കാത്ത്ലണിൽ വെങ്കല മെഡൽ കരസ്ഥമാക്കിയിരിക്കുന്നത്. ഈ വിഭാഗത്തിൽ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതോടെ ഈ 27-കാരന് സ്വന്തമായി. കോമൺവെൽത്ത് ഗെയിംസിൽ തേജസ്വിൻ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ 2022-ലെ ബർമിങ്ങാം ഗെയിംസിൽ ഹൈജമ്പിൽ അദ്ദേഹം വെങ്കലം നേടിയിരുന്നു. 2023-ലെ ഏഷ്യൻ ഗെയിംസിൽ ഡെക്കാത്ത്ലണിൽ വെള്ളിയും നേടിയിട്ടുണ്ട്.

Related Articles

Back to top button