മുതലപ്പൊഴിയിൽ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞു….രണ്ട് തൊഴിലാളികളെ കാണാനില്ല….

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. അരമണിക്കൂർ മുൻപാണ് സംഭവം. കോസ്റ്റൽ ഗാർഡ് സംഘം രക്ഷാപ്രവർത്തനം നടത്തുകയാണ്.

ശക്തമായ കടലാക്രമണവും വെളിച്ചം കുറവായതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുകയാണ്. അതേസമയം, മധ്യ, തെക്കൻ കേരളത്തിൽ രാത്രിയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles

Back to top button