വിജയ് സർക്കാരിന് വീണ്ടും തിരിച്ചടി.. ഉപതെരഞ്ഞെടുപ്പ് വൈകും

തമിഴിനാട്ടിൽ സർക്കാരിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ടിവികെ നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ ഓഗസ്റ്റിൽ നടക്കില്ല. തമിഴ്‌നാട്ടിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഇടക്കാല സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കിയ ഉത്തരവ് ഓഗസ്റ്റ് 28 വരെ നീട്ടിയത്. നേരത്തെ ജൂലൈ 31 വരെ ആയിരുന്നു വിലക്ക്. അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകുന്നതോടെ ടിവികെയ്ക്ക് തനിച്ച് വളരെ വേഗം ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്.

Related Articles

Back to top button