പിഎം ശ്രീപദ്ധതി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐയും ഡിവൈഎഫ്ഐയും….

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി എഫ് സർക്കാരിൻ്റെ നിലപാടിനെതിരെ എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിയും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എം എൽ എയും രൂക്ഷവിമർശനവുമായി രംഗത്തെത്തി. പി എം ശ്രീയുമായി ബന്ധപ്പെട്ട് കേരളം ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് പാർലമെന്റിൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ആദർശ് എം സജി ചൂണ്ടിക്കാട്ടി.
എൽ ഡി എഫ് സർക്കാർ അറബിക്കടലിൽ എറിഞ്ഞ പദ്ധതി കെ എം ഷാജി മുങ്ങാംകുഴിയിട്ട് തപ്പിയെടുത്ത് വി ഡി സതീശന് എത്തിച്ചുനൽകുകയാണെന്നും സംസ്ഥാനത്ത് ആർ എസ് എസ് അജണ്ട നടപ്പിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആരോപിച്ചു. കേരള ജനത കേരളം ഭരിക്കുന്ന സംഘപരിവാർ സർക്കാരിനെ പ്രതിരോധിക്കും. ആർ എസ് എസ് അജണ്ട പാഠ്യപദ്ധതിയുടെ നടപ്പാക്കാൻ ശ്രമിക്കുകയാണ് വി ഡി സതീശൻ. കേരളത്തിലെ മുഖ്യമന്ത്രി ആർ എസ് എസ് മുഖ്യമന്ത്രിയെ പോലെ പെരുമാറുന്നുവെന്നും ആദർശ് എം സജി വിമർശിച്ചു.



