എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി…

കാസർകോട്: എലിവിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് നാട്ടക്കല്ല് സ്വദേശിനിയായ ദീപ (23) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. അഞ്ച് ദിവസം മുമ്പ് ഭർത്താവ് സതീഷിന്റെ വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ വീട്ടിൽവച്ചാണ് ദീപ എലിവിഷം കഴിച്ചതെന്നാണ് വിവരം. ഗുരുതരാവസ്ഥയിലായ ദീപയെ ആദ്യം സമീപത്തെ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി ചികിത്സ നൽകിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷം കഴിക്കാൻ ഇടയായ സാഹചര്യങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.



