ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി….

രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉള്ളിയേരി വെള്ളിയഞ്ചേരി മീത്തല്‍ സൗമ്യ(41) ആണ് മരിച്ചത്. സൗമ്യയെ അര്‍ദ്ധരാത്രിയോടെയാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു . ഉടൻ തന്നെ മൊടക്കല്ലൂരിലെ സ്വാകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു .സംഭവത്തില്‍ അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സേവാ ഭാരതിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു സൗമ്യ.

Related Articles

Back to top button