16-കാരിയെ തട്ടിക്കൊണ്ടുപോയി ലഹരിക്ക് ഇരയാക്കിയ രണ്ട് പ്രതികൾ…

മാനന്തവാടി: രക്ഷിതാക്കളറിയാതെ അർധരാത്രിയിൽ 16കാരിയെ കൂട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ലഹരി നൽകിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അഞ്ചുക്കുന്ന് കല്ല്യാട്ടുംക്കുഴി സ്വദേശിനി ജനീലിയ (19), കണിയാരം പോത്തനാട്ടിൽ വീട്ടിൽ എ.വി. അജിത്ത് (23) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ എ.വി. അജിത്ത് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ലഹരി കേസടക്കമുള്ള കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ റോബിൻ കെ. ജോയ് (20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസ്, അമൽ കൃഷ്ണ (20), കുറ്റിമൂല കള്ളമ്പറമ്പിൽ കെ.വി. ജിതിൻ (22), എടവക ചാമാടിപൊയിൽ ചിറക്കൽ സി. അജിത്കുമാർ (23) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു.

Related Articles

Back to top button