ബഹളങ്ങൾക്കിടെ ലോക് സഭ ഇന്നും സ്തംഭിച്ചു

രാജ്യതലസ്ഥാനത്തെ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ഇന്നും ലോക്സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. അതേസമയം, രാജ്യസഭയില്‍ ബഹളം വച്ച പ്രതിപക്ഷം നടപടികള്‍ക്കിടെ സഭയിൽ നിന്നും ഇറങ്ങിപ്പോയി. പ്രതിഷേധിക്കാൻ വിഷയങ്ങളില്ലാത്തതിനാൽ പ്രതിപക്ഷം ഗോള്‍പോസ്റ്റ് മാറ്റി കളിക്കുകയാണെന്ന് ജെ പി നദ്ദ പരിഹസിച്ചു. അതിനിടെ ഡൽഹി പോലീസ് സാരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ നടന്ന അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ രാഹുൽ ഗാന്ധി പുറത്തുവിട്ടു. സംഭവത്തിൽ സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തില്‍ സ്വതന്ത്ര ഉന്നത തല അന്വേഷണം നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അതേസമയം പരീക്ഷ ഭേദഗതി ബില്ലില്‍ രണ്ട് മണിക്ക് ശേഷം രാജ്യസഭയില്‍ ചര്‍ച്ച നടക്കും.



