കാട് വെട്ടുന്നതിനിടെ ചെങ്കുത്തായ പ്രദേശത്ത് തലയോട്ടി… മൂവാറ്റുപുഴ സ്വദേശിയുടെ….

മലപ്പുറം: മഞ്ചേരി മാലാംകുളത്ത് വിജനവും ചെങ്കുത്തായതുമായ പ്രദേശത്ത് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തലയോട്ടി കണ്ടെത്തിയത്. പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് തൊഴിലാളികൾ ഉടൻ തന്നെ മഞ്ചേരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് മലപ്പുറം ജില്ലാ പൊലീസ് മേധാവി, മലപ്പുറം ഡിവൈ.എസ്.പി, മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി. പ്രദേശത്ത് കൂടുതൽ അസ്ഥി അവശിഷ്ടങ്ങളോ മറ്റ് തെളിവുകളോ ഉണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. കണ്ടെത്തിയ തലയോട്ടി മനുഷ്യന്റേതാണോയെന്നും, എത്രകാലം പഴക്കമുള്ളതാണെന്നും ശാസ്ത്രീയ ഫോറൻസിക് പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ മഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button