തമിഴ്നാട്ടിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മരണത്തിൽ ദുരൂഹത….

തമിഴ്നാട്ടിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി. വിജിത്തിന്റെ മരണത്തിൽ ആലപ്പുഴ ഹരിപ്പാട് സ്വദേശിനിക്കെതിരെ ബന്ധുക്കൾ എസ്പിയ്ക്ക് പരാതി നൽകി. 2025 ഡിസംബറിൽ കൃഷ്ണഗിരിയിൽ വെച്ച് വിജിത്ത് തൂങ്ങി മരിച്ചെന്നാണ് റായ്‌ക്കോട്ട പൊലീസ് പറയുന്നത്. ഭാര്യയെന്ന പേരിൽ ഒരാൾ മൃതദേഹം ഏറ്റുവാങ്ങി ഹൊസൂരിലെ പൊതുശ്‌മശാനത്തിൽ മറവ് ചെയ്തെന്നുമാണ് പൊലീസ് പറയുന്നു. 8 മാസമാണ് ബന്ധുക്കളിൽ നിന്ന് ഇവർ മരണ വിവരം മറച്ചു വെച്ചത്.

Related Articles

Back to top button