ധ്രുവ് ജുറല്‍ സെഞ്ചുറിക്കരികെ, ജയ്‌സ്വാള്‍ റണ്ണെടുക്കാതെ പുറത്ത്….

ന്യൂസിലന്‍ഡ് എ ടീമിനെതിരെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ഭേദപ്പെട്ട നിലയില്‍. ക്രൈസ്റ്റ്ചര്‍ച്ച്, ഹാഗ്‌ലി ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തിട്ടുണ്ട്. 99 റണ്‍സുമായി ക്യാപ്റ്റന്‍ ധ്രുവ് ജുറല്‍ ക്രീസിലുണ്ട്. ആകാശ് ദീപാണ് (25) ജുറലിന് കൂട്ട്. ദേവ്ദത്ത് പടിക്കല്‍ 80 റണ്‍സെടുത്ത് പുറത്തായി. ന്യൂസിലന്‍ഡിന് വേണ്ടി ഫ്രേസര്‍ ഷീറ്റ് നാല് വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. നേരിട്ട നാലാം പന്തില്‍ തന്നെ യശസ്വി ജയ്‌സ്വാള്‍ (0) മടങ്ങി. ഫ്രേസറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. തുടര്‍ന്ന് സായ് സുദര്‍ശന്‍ (41) – ദേവ്ദത്ത് സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജറോഡ് മക്കായ് ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. സായ് പുറത്ത്. പിന്നീട് വന്ന യഷ് റാത്തോഡിന് (13) തിളങ്ങാനായില്ല. 38-ാം ഓവറിലാണ് യഷ് മടങ്ങുന്നത്. അടുത്ത ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ ദേവ്ദത്തും സ്മരണ്‍ രവിചന്ദ്രനും (0) മടങ്ങി.




