ലഹരി കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിൽ….

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിൽ. പേരമ്പ്ര ബി.ആർ.സിയിലെ അധ്യാപികയും കുട്ടോത്ത് സ്വദേശിയുമായ വലിയ പറമ്പിൽ വി.പി. നീഷ്മ (30)യെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്‌ഐടി നീഷ്മയെ പിടികൂടിയത്.

കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് വടകര റൂറൽ എസ്.പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികൾ ലഹരി മാഫിയയുമായി ബന്ധം പുലർത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ആവശ്യക്കാരെ നേരിട്ട് കാണാതെ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് ലക്ഷങ്ങളുടെ എംഡിഎംഎ ഇടപാടുകൾ നടത്തിയിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button