ആലപ്പുഴയിൽ അഗതിമന്ദിരത്തിൽ ജീവനക്കാരിക്കു നേരെ സ്ഥാപന ഉടമയുടെ ലൈംഗിക അതിക്രമ ശ്രമം…..

ആലപ്പുഴ: പുന്നപ്രയിൽ അഗതിമന്ദിരത്തിൽ ജീവനക്കാരിക്കു നേരെ സ്ഥാപന ഉടമയുടെ ലൈംഗിക അതിക്രമ ശ്രമം. പുന്നപ്ര ശാന്തിമന്ദിരത്തിലാണ് സംഭവം. സ്ഥാപനത്തിൽ നഴ്സായി ജോലി ചെയ്യുന്ന 25കാരിക്ക് നേരെയാണ് ലൈഗിക അതിക്രമ ശ്രമം ഉണ്ടായത്. സംഭവത്തെത്തുടർന്ന് സ്ഥാപന ഉടമ മാത്യു ആൽബിനെതിരെ പുന്നപ്ര പോലീസ് കേസെടുത്തു.
പരാതി നൽകിയതിനെത്തുടർന്ന് വധഭീഷണി മുഴക്കിയെന്നും പരാതി പിൻവലിക്കാൻ പണം വാഗ്ധാനം ചെയ്തെന്നും പരാതിക്കാരി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി സ്ഥാപന ഉടമ തന്നോട് അപമര്യാദയായി പെരുമാറുകയും ലൈംഗിക അധിക്ഷേപങ്ങൾ നടത്തുകയും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് പണം വാഗ്ധാനം ചെയ്തെന്നുമാണ് പരാതി.



