ധർമേന്ദ്ര പ്രധാന്റെ വീട്ടിലേക്ക് ബിജെപി നേതാക്കളുടെ ഒഴുക്ക്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ധർമ്മേന്ദ്ര പ്രധാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ തുടങ്ങിയ മുതിർന്ന നേതാക്കൾ അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഉയർന്നതിനെ തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതിന് പിന്നാലെയാണ് സന്ദർശനം. പാർട്ടി അദ്ദേഹത്തിനൊപ്പം ഉറച്ചുനിൽക്കുന്നു എന്ന് വ്യക്തമാക്കാനാണ് മുതിർന്ന നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. അമിത് ഷാ, നിതിൻ നവീൻ എന്നിവർക്ക് പുറമെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും അദ്ദേഹത്തെ സന്ദർശിച്ചു

Related Articles

Back to top button