കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ പാവയുടെ…

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്ന പാവയുടെ വിസില്‍ മൗലാന ആശുപത്രിയില്‍ വച്ച് ബ്രോങ്കോസ്‌കോപ്പി സംവിധാനത്തിലൂടെ നീക്കം ചെയ്തു. ചെര്‍പ്പുളശേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് ശ്വാസകോശത്തില്‍ വിസില്‍ കുടുങ്ങിയത്. ഒരു മാസത്തിലധികമായി പലപ്പോഴായി ശ്വാസതടസ്സം നേരിട്ടിരുന്ന കുഞ്ഞിന് വിവിധ ആശുപത്രികളില്‍ ചികിത്സ ലഭിച്ചിട്ടും ഭേദമായിരുന്നില്ല.

തുടര്‍ന്ന് പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. ദിപുയുടെ ചികിത്സക്കായി എത്തുകയായിരുന്നു. സി ടി സ്‌കാന്‍ പരിശോധനയില്‍ കുട്ടിയുടെ ഇടതു ശ്വാസകോശത്തിലേക്കുള്ള വായു സഞ്ചാരത്തില്‍ തടസ്സമുണ്ടെന്നും അവ്യക്തമായ ഒരു സാധനം കുടുങ്ങിക്കിടക്കുന്നതായും കണ്ടെത്തി. തുടര്‍ന്ന് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജിസ്റ്റ് ഡോ. നിമിഷ, അനസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. സുധാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബ്രോങ്കോസ്‌കോപ്പി സംവിധാനത്തിലൂടെ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ വിസില്‍ നീക്കം ചെയ്തു. കുഞ്ഞ് അപകടനില തരണം ചെയ്തുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button