വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തി… മേജർ രവിക്ക് വക്കീൽ നോട്ടീസ്

തിരുവനന്തപുരം: ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർത്ഥിനി മാളവിക ആർ. തീക്കാടൻ ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തിയെന്നാണ് നോട്ടീസിലെ ആരോപണം. മദ്യത്തിനും സൗജന്യ ഭക്ഷണത്തിനും വേണ്ടിയാണ് വിദ്യാർത്ഥികൾ സമരം നടത്തിയതെന്നതടക്കമുള്ള പരാമർശങ്ങൾ പിൻവലിക്കണമെന്നാണ് വിദ്യാർത്ഥിനി ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ച് ദിവസത്തിനകം വിവാദ വീഡിയോ പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. കൂടാതെ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. സുപ്രീം കോടതി അഭിഭാഷകനായ വിനീത് എസ്. വർക്കലവിള മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Related Articles

Back to top button