ആഭ്യന്തര വകുപ്പില്‍ അഴിച്ചുപണി; 161 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം

സംസ്ഥാന പൊലീസ് സേനയില്‍ വ്യാപകമായ സ്ഥലംമാറ്റം. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ 161 ഡിവൈഎസ്പിമാരെയാണ് ഒരേസമയം മാറ്റിനിയമിച്ചത്. സ്ഥലംമാറ്റ നടപടികള്‍ വൈകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
മാറ്റങ്ങളുടെ ഭാഗമായി ബൈജു പൗലോസിനെ ആലുവ ഡിവൈഎസ്പിയായി നിയമിച്ചു. പി എം മനോജ് നാദാപുരം ഡിവൈഎസ്പിയാകും. പി കെ മണി പയ്യന്നൂര്‍ ഡിവൈഎസ്പിയാകും. മൂസ വള്ളിക്കാടന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും എന്‍ സുനില്‍കുമാര്‍ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമാകും.



