കേരള ഹൗസിൽ നാടകീയ രംഗങ്ങൾ; കനയ്യ കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ..

ഡൽഹിയിലെ കേരള ഹൗസിൽ നാടകീയ രംഗങ്ങൾ. കോൺഗ്രസ് നേതാവ് കനയ്യ കുമാറും കേരള ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ തർക്കം. കനയ്യ കുമാർ കേരള ഹൗസിൽ മുറി ബുക്ക് ചെയ്തിരുന്നു. എന്നാൽ, ബുക്ക് ചെയ്ത മുറി നൽകിയില്ല എന്നതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. സുരക്ഷ ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറി എന്ന് കനയ്യ കുമാർ പറയുന്നു. ഇത് അമിത് ഷായുടെ മനോഭാവം ആണെന്നും അദ്ദേഹം വിമർശിച്ചു. കൊച്ചിൻ ഹൗസിൽ ഗവർണർ വരുന്നു എന്ന് കാട്ടി കനയ്യയെ മാറ്റാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കൊച്ചിൻ ഹൗസിന് മുന്നിൽ തുടരുകയാണ്.



