തോട്ടത്തിൽ ജോലിക്കിടെ പാമ്പുകടിയേറ്റ് 62കാരന് ദാരുണാന്ത്യം

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. പാറത്തോട് ഇടക്കുന്നം വഞ്ചിമല രാജു (62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തോട്ടത്തിൽ ജോലിചെയ്യുന്നതിനിടെയാണ് രാജുവിന് പാമ്പുകടിയേറ്റത്. പാമ്പുകടിയേറ്റ ഉടൻ രാജു കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

Related Articles

Back to top button