വൈദ്യുതി തടസം പതിവായതോടെ മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഇരുട്ടിൽ; കുട്ടികൾക്കുള്ള കുത്തിവെപ്പ് എടുക്കുന്നത് മൊബൈൽ ഫോൺ വെളിച്ചത്തിൽ

വൈദ്യുതി മുടക്കം പതിവായതോടെ മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ചികിത്സാ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ മൊബൈൽ ഫോൺ വെളിച്ചത്തിന്റെ സഹായത്തോടെയാണ് കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പടക്കമുള്ള സേവനങ്ങൾ നടത്തുന്നതെന്ന് പരാതിയുണ്ട്. ഇതുമൂലം രോഗികളും ആരോഗ്യപ്രവർത്തകരും വലിയ ബുദ്ധിമുട്ട് നേരിടുകയാണ്.



