വീണ്ടും കുതിച്ച് സ്വര്‍ണവില…പവന് കൂടയത്….
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,500 രൂപയായി. 560 രൂപ ഉയര്‍ന്ന് 1,08,000 രൂപയാണ് പവന്‍വില. ഇന്നലെ പവന് ഒറ്റയടിക്ക് 1680 രൂപ വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 11,095 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 8640 രൂപയാണ്. 9 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 5575 രൂപയായി. വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 240 രൂപ.



